Kerala

യുഡിഎഫിൽ സീറ്റ് വിഭജനം പൂർത്തിയായി: കോൺഗ്രസ് 95 സീറ്റുകളിൽ, ലീഗ് 27 സീറ്റിൽ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിൽ സീറ്റ് വിഭജനം പൂർത്തിയായെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. 95 സീറ്റുകളിൽ കോൺഗ്രസും 27 സീറ്റുകളിൽ മുസ്ലിം ലീഗും മത്സരിക്കും. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം എട്ട് സീറ്റുകളിൽ മത്സരിക്കും. കേരളാ കോൺഗ്രസ് ജോസഫ് മത്സരിച്ചിരുന്ന ഇടുക്കി, ഏറ്റുമാനൂർ സീറ്റുകൾ കോൺഗ്രസ് ഏറ്റെടുത്തു. 

തൃക്കരിപ്പൂർ സീറ്റിന് പകരം കോൺഗ്രസിന്റെ കാഞ്ഞങ്ങാട് സീറ്റ് വിട്ടു നൽകിയതായും പ്രതിപക്ഷ നേതാവ് പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകളിൽ മത്സരിച്ച ആർ എസ് പി ഇതേ സീറ്റുകളിൽ ഇത്തവണയും മത്സരിക്കും. പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണന് കോൺഗ്രസും ആർ എസ് പിയും പിന്തുണ നൽകാൻ തീരുമാനിച്ചതായും സതീശൻ പറഞ്ഞു

കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിൽ അനൂപ് ജേക്കബിന് പിറവവും സിഎംപിക്ക് തിരുവനന്തപുരവും മാണി സി കാപ്പൻ പാലായിലും മത്സരിക്കും. പി വി അൻവർ ബേപ്പൂരിൽ സ്ഥാനാർഥിയാകും. കോൺഗ്രസ് മത്സരിക്കുന്ന മണ്ഡലങ്ങളിലെ ഇന്ന് തീരുമാനിക്കുമെന്നും സതീശൻ പറഞ്ഞു
 

See also  പൂച്ചയെ കഴുത്തറുത്ത് കൊന്ന് ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കി; ക്രൂരതയുമായി യുവാവ്

Related Articles

Back to top button