Kerala

എൽഡിഎഫിനും യുഡിഎഫിനും കേവല ഭൂരിപക്ഷം കിട്ടില്ല; കേരളത്തിന്റെ ഭാവി ബിജെപി തീരുമാനിക്കും: സുരേന്ദ്രൻ

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനോ യുഡിഎഫിനോ കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന് ബിജെപി നേതാവും മഞ്ചേശ്വരത്തെ എൻഡിഎ സ്ഥാനാർഥിയുമായ കെ സുരേന്ദ്രൻ. ഇരുമുന്നണികൾക്കും മാറ്റിനിർത്താൻ കഴിയാത്ത വിധം ബിജെപി നിർണായക ശക്തിയാകുമെന്ന് സുരേന്ദ്രൻ പറഞ്ഞു

സംസ്ഥാനത്തിന്റെ ഭാവി തീരുമാനിക്കുന്നതിൽ എൻഡിഎക്ക് വലിയ പങ്കുണ്ടാകും. ഇത്തവണ നിയമസഭയിൽ ബിജെപിക്ക് വലിയ സ്വാധീനം ചെലുത്താൻ കഴിയുന്നത്ര സീറ്റുകൾ സഭിക്കും

കേരളം ആര് ഭരിക്കണമെന്ന ഘടകമായി ബിജെപി മാറും. മഞ്ചേശ്വരം അടക്കമുള്ള മണ്ഡലങ്ങളിൽ മികച്ച വിജയം നേടാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കെ സുരേന്ദ്രൻ പറഞ്ഞു
 

See also  നിവിൻ പോളിക്കെതിരായ പീഡന പരാതി; തെളിവുകൾ കൈവശമില്ലെന്ന് പരാതിക്കാരി

Related Articles

Back to top button