ആറൻമുളയിൽ കുമ്മനം, ബി ഗോപാലകൃഷ്ണൻ ഗുരുവായൂരിൽ: ബിജെപിയുടെ രണ്ടാംഘട്ട പട്ടിക പുറത്ത്

ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി. 39 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. ആറൻമുളയിൽ കുമ്മനം രാജശേഖരൻ മത്സരിക്കും. ധർമടത്ത് കെ രഞ്ജിത്തും ഗുരുവായൂരിൽ ബി ഗോപാലകൃഷ്ണനും നാട്ടികയിൽ സി സി മുകുന്ദനും മത്സരിക്കും. ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണനാണ് കുണ്ടറയിലെ സ്ഥാനാർഥി
തിരുവനന്തപുരം സെൻട്രൽ, കണ്ണൂർ എന്നീ മണ്ഡലങ്ങൾ ഒഴിച്ചിട്ടാണ് സ്ഥാനാർഥി പട്ടിക പുറത്തുവിട്ടത്. കാസർകോട് അശ്വിനി എംഎൽ ആണ് സ്ഥാനാർഥി.
രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക
കാസർകോട്-അശ്വിനി എം.എൽ.
കല്ല്യാശ്ശേരി-എ.വി. സനിൽ കുമാർ
തളിപ്പറമ്പ്-എൻ. ഹരിദാസ്
ധർമ്മടം -കെ. രഞ്ജിത്ത്
തലശ്ശേരി-ഒ. നിധീഷ്
കൂത്തുപറമ്പ്-അഡ്വ. ഷിജിലാൽ
മട്ടന്നൂർ-ബിജു ഇലക്കുഴി
കൽപ്പറ്റ -പ്രശാന്ത് മലവയൽ
കൊണ്ടോട്ടി – പി. സുബ്രഹ്മണ്യൻ
ഏറനാട് -അഡ്വ. എൻ. ശ്രീപ്രകാശ്
മഞ്ചേരി -പത്മശ്രീ എം.
പെരിന്തൽമണ്ണ -അഡ്വ. കെ.പി. ബാബുരാജ്
മങ്കട -ലിജോയ് പോൾ
മലപ്പുറം -അശ്വതി ഗുപ്ത കുമാർ
വേങ്ങര -ജയകൃഷ്ണൻ വി.എൻ.
വള്ളിക്കുന്ന് -എം. പ്രേമൻ മാസ്റ്റർ
തിരൂരങ്ങാടി -റിജു സി. രാഘവ്
താനൂർ – ദീപ പുഴക്കൽ
തിരൂർ -കെ. നാരായണൻ മാസ്റ്റർ
തവനൂർ -രവി തേലത്ത്
തൃത്താല – വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ
പട്ടാമ്പി -അഡ്വ. പി. മനോജ്
കോങ്ങാട് – രേണു സുരേഷ്
തരൂർ – സുരേഷ് ബാബു
ചിറ്റൂർ -പ്രാണേഷ് രാജേന്ദ്രൻ
ആലത്തൂർ -കെ.വി. പ്രസന്ന കുമാർ
ഗുരുവായൂർ- അഡ്വ. ബി. ഗോപാലകൃഷ്ണൻ
വടക്കാഞ്ചേരി -അഡ്വ. ടി.എസ്. ഉല്ലാസ് ബാബു
ഒല്ലൂർ – ബിജോയ് തോമസ്
നാട്ടിക – സി.സി. മുകുന്ദൻ
പുതുക്കാട് -എ. നഗേഷ്
ആലുവ – എം.എ. ബ്രഹ്മരാജ്
പറവൂർ -വത്സല പ്രസന്ന കുമാർ
എറണാകുളം -പി.ആർ. ശിവശങ്കർ
ചങ്ങനാശ്ശേരി – ബി. രാധാകൃഷ്ണ മേനോൻ
ആലപ്പുഴ – എം.ജെ. ജോബ്
ആറന്മുള -കുമ്മനം രാജശേഖരൻ
കുണ്ടറ-ഡോ. റോബിൻ രാധാകൃഷ്ണൻ (റോബിൻ രാധാകൃഷ്ണൻ)
കൊല്ലം -ഡോ. എൻ. പ്രതാപ് കുമാർ



