Kerala

തന്റെ പാരമ്പര്യവും കോൺഗ്രസ് തന്നെയാണ്; സീറ്റ് നിഷേധിച്ചതിൽ നേതൃത്വത്തിനെതിരെ ആർ ചന്ദ്രശേഖരൻ

സ്ഥാനാർഥിത്വം നിഷേധിച്ചതിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനവുമായി ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആർ ചന്ദ്രശേഖരൻ. തന്റെ പേര് വെട്ടിയോ ഇല്ലയോ എന്ന് അറിയില്ല. തന്റെ കുടുംബപശ്ചാത്തലവും പാരമ്പര്യവും കോൺഗ്രസ് തന്നെയാണ്

ഐഎൻടിയുസിക്ക് നൽകുന്ന പരിഗണന പാർട്ടി ഗൗരവമായിട്ട് പരിശോധിക്കണമെന്നും ആർ ചന്ദ്രശേഖരൻ പറഞ്ഞു. തനിക്ക് മുമ്പുണ്ടായിരുന്ന ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻമാരെല്ലാം തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്. 

വൈകിട്ട് ഐഎൻടിയുസി യോഗം ചേരുന്നുണ്ട്. അതിന് ശേഷം സംഘടനയുടെ നിലപാട് വ്യക്തമാക്കും. തനിക്ക് കിട്ടിയില്ലെങ്കിലും പ്രശ്‌നമില്ല. കിട്ടിയവനെ ആക്ഷേപിക്കുകയെന്ന നിലപാട് ചിലർക്കുണ്ട്. തന്നെ അഴിമതിക്കാരനായി ചിത്രീകരിക്കുകയാണെന്നും ആർ ചന്ദ്രശേഖരൻ ആരോപിച്ചു
 

See also  തുടർ ഭരണം ഉറപ്പ്, മുഖ്യമന്ത്രിസ്ഥാനം സ്വപ്‌നം കണ്ടവർ കയർ എടുക്കേണ്ടി വരും; മന്ത്രി സജി ചെറിയാൻ

Related Articles

Back to top button