Kerala

നുണ ബോംബുകൾ ഏൽക്കില്ല; ഒരു അപസ്വരവും ഇല്ലാതെ സ്ഥാനാർഥികളെ തീരുമാനിച്ചു: വി ഡി സതീശൻ

നുണ ബോംബുകൾ ഏൽക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കോൺഗ്രസിൽ പ്രശ്‌നമെന്ന് പ്രചരിപ്പിച്ചു. യുഡിഎഫ് വളരെ വേഗത്തിൽ സ്ഥാനാർഥികളെ തീരുമാനിച്ചെന്ന് വിഡി സതീശൻ അവകാശപ്പെട്ടു. ഒരു അപസ്വരവുമില്ലാതെയാണ് യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയാക്കിയതെന്നും വിഡി സതീശൻ അവകാശപ്പെട്ടു

ടീം യുഡിഎഫ് എന്ന് പറഞ്ഞത് അക്ഷരാർഥത്തിൽ ശരിയായി. കോൺഗ്രസ് സ്ഥാനാർഥി നിർണയം പൂർത്തിയാക്കാൻ മൂന്ന് ദിവസമേ എടുത്തുള്ളു. തിരുവനന്തപുരത്ത് എകെജി സെന്ററിൽ നിന്ന് സ്ഥാനാർഥിയെ തീരുമാനിക്കും പോലെയാണോ കോൺഗ്രസിലെ നടപടിക്രമം. 

കോൺഗ്രസിനെതിരെ ഇല്ലാത്ത വാർത്തകൾ നൽകി ആക്രമിക്കുകയാണ്. അടൂർ പ്രകാശും സുധാകരനും മത്സരിക്കുമെന്ന് വാർത്ത കൊടുത്ത സമയത്ത് കോൺഗ്രസ് നേതൃത്വം തീരുമാനം പോലും എടുത്തിരുന്നില്ല. എന്തിന്റെ അടിസ്ഥാനത്തിലാണ് വാർത്ത കൊടുത്തത്. മര്യാദകേടാണ് ചെയ്തതെന്നും വിഡി സതീശൻ പറഞ്ഞു
 

See also  വീണ ജോർജ് ആരോഗ്യ കേരളത്തെ വെന്റിലേറ്ററിലാക്കി; രാജിവെക്കണമെന്ന് സതീശൻ

Related Articles

Back to top button