Kerala

തിരുവനന്തപുരത്ത് രണ്ട് കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേർന്നു; എൻഡിഎ സ്ഥാനാർഥികളാകും

തിരുവനന്തപുരത്തെ രണ്ട് കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേർന്നു. 2021ൽ ചിറയിൻകീഴിൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന ബി എസ് അനൂപ്, യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി അരുൺ രാജ് എന്നിവരാണ് ബിജെപിയിൽ ചേർന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഇരുവർക്കും അംഗത്വം നൽകി

ബിഎസ് അനൂപ് ചിറയിൻകീഴിലും അരുൺരാജ് ചടയമംഗലത്തും സ്ഥാനാർഥികളാകും. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു ബിഎസ് അനൂപ്. കെപിസിസി നിർവാഹക സമിതി അംഗമാണ് അരുൺ രാജ്. രമ്യ ഹരിദാസിനെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് അനൂപ് കോൺഗ്രസ് വിട്ടത്. 

കോൺഗ്രസിൽ ആർക്കും പ്രവർത്തിക്കാൻ കഴിയില്ലെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും പിന്തുണ ഉള്ളവർക്ക് മാത്രമേ കോമഅ#ഗ്രസിൽ നിൽക്കാൻ സാധിക്കൂ. എൻഡിഎ കേരളത്തിൽ വലിയ മുന്നേറ്റം നടത്തുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു
 

See also  സിപിഎം രണ്ട് കാലിൽ നിൽക്കാത്ത പാർട്ടി; ബിജെപിയുമായി ബന്ധം: സതീശൻ

Related Articles

Back to top button