Kerala

കലൂരിൽ പെൺകുട്ടികൾക്ക് നേരെ ആക്രമണം; മൂന്നു പേർ പിടിയിൽ

കൊച്ചി: എറണാകുളം കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച സംഭവത്തിൽ 3 പ്രതികൾ പിടിയിൽ. കലൂർ ഭാഗത്തു നിന്ന് തന്നെയാണ് പ്രതികളെ പൊലീസ് പിടികൂടിയത്. റോഡിലൂടെ നടന്നു പോയപ്പോള്‌ കമന്‍റടിച്ചത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം.

താമസിച്ചിരുന്ന മുറിയുടെ സമീപത്തുള്ള കടയിൽ നിന്ന് സാധനം വാങ്ങി പെൺകുട്ടികൾ മടങ്ങിപ്പോവുമ്പോൾ റോഡരികിൽ നിന്ന യുവാക്കൾ ലൈംഗിക ചുവയോടെ സംസാരിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തതോടെയാണ് യുവാക്കൾ ആക്രമണം നടത്തിയത്. സ്ത്രീകളടക്കം എട്ടോളം പേരാണ് സംഘത്തിലുണ്ടായിരുന്നതെന്നാണ് വിവരം. തടഞ്ഞു നിർത്തി ലൈംഗിക ചുവയോടെ സംസാരിക്കുകയും ഫോൺ നിലത്തെറിഞ്ഞ് തകർക്കുകയും ചെയ്തു.

ഫോൺ എടുക്കാൻ ശ്രമിച്ചതോടെ മുടിക്ക് പിടിച്ച് കറക്കി നിലത്തെറിയാൻ ശ്രമിച്ചു. നെഞ്ചിൽ ചവിട്ടി പെൺകുട്ടി ധരിച്ചിരുന്ന വസ്ത്രം വലിച്ചുകീറാനും സംഘത്തിലെ യുവാക്കൾ ശ്രമിച്ചു. പെൺകുട്ടിക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

See also  എൻസിപി കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തിൽ തർക്കം

Related Articles

Back to top button