Kerala

രാജ്യത്ത് ഇസ്ലാമോഫോബിയ ശക്തിപ്പെടുന്നു; വെറുപ്പിനെ നന്മ കൊണ്ട് പ്രതിരോധിക്കണമെന്ന് പാളയം ഇമാം

രാജ്യത്തും ലോകത്തും ഇസ്ലാമോഫോബിയയും മുസ്ലിം വിരോധവും ശക്തിപ്പെടുകയാണെന്ന് പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവി. ആൾക്കൂട്ട കൊലപാതകങ്ങളുടെയും വംശീയ അതിക്രമങ്ങളുടെയും വാർത്തകൾ നമ്മൾ രാജ്യത്തുനിന്നും കേൾക്കുന്നുണ്ടെന്നും വെറുപ്പിനെ വെറുപ്പ് കൊണ്ടല്ല നേരിടേണ്ടതെന്നും പാളയം ഇമാം പറഞ്ഞു. 

തിരുവനന്തപുരം പാളയം പളളിയിൽ നടന്ന ഈദ് ഗാഹിന് ശേഷം ചെറിയ പെരുന്നാൾ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ആൾക്കൂട്ട കൊലപാതകങ്ങളുടെയും വംശീയ അതിക്രമങ്ങളുടെയും വാർത്തകൾ നമ്മൾ രാജ്യത്തുനിന്നും കേൾക്കുന്നു. പക്ഷെ വാർത്തകളിൽ നാം ഭയപ്പെടേണ്ടതില്ല. പല സമുദായ സഹോദരങ്ങൾ തന്നെ അതിനെ എതിർക്കാൻ മുന്നോട്ടുവരുന്നു. അത് ഏറെ പ്രതീക്ഷ നൽകുന്ന വാർത്തയാണ്. 

വെറുപ്പിനെ വെറുപ്പുകൊണ്ടല്ല നേരിടേണ്ടത്. തിന്മയെ നന്മ കൊണ്ടാണ് പ്രതിരോധിക്കേണ്ടത്. നന്മയും തിന്മയും തുല്യമാവില്ലെന്നും പാളയം ഇമാം പറഞ്ഞു. 
ലോകം ഇന്നൊരു യുദ്ധമുഖമാണെന്നും ട്രംപിന്റെയും നെതന്യാഹുവിന്റെയും നേതൃത്വത്തിൽ ഇറാൻ നടത്തിയ ആക്രമണം ലോകത്തെ യുദ്ധമുഖത്തേക്ക് നയിച്ചിരിക്കുകയാണെന്നും പാളയം ഇമാം പറഞ്ഞു. 

സ്‌കൂൾ കുട്ടികളെപ്പോലും ബോംബിട്ട് കൊല്ലുകയാണ്. ലോകത്ത് നിലയ്ക്കാത്ത വെടിയൊച്ചകൾ നിരന്തരമായി സൃഷ്ടിക്കുന്നു. പരസ്പരം വിട്ടുവീഴ്ച്ച ചെയ്തെങ്കിലും ഒരു സമാധാന കരാർ ഉണ്ടാക്കാൻ സാധിക്കട്ടെ. സമാധാനം പുലരണം എന്നാണ് ലോകം ആഗ്രഹിക്കുന്നതെന്നും പാളയം ഇമാം വ്യക്തമാക്കി.

See also  നിയമവിദ്യാർഥിനിയുടെ കൊലപാതകം: പ്രതിയുടെ മനോനില സംബന്ധിച്ച റിപ്പോർട്ട് സുപ്രീം കോടതിക്ക് കൈമാറി

Related Articles

Back to top button