Kerala

പാർട്ടിക്ക് വിധേയനായി മടങ്ങിയെത്തിയ കെ സുധാകരന് വിമാനത്താവളത്തിൽ വൻ സ്വീകരണം

ഡൽഹിയിൽ നിന്നും കണ്ണൂരിലെത്തിയ കെ സുധാകരന് വിമാനത്താവളത്തിൽ പ്രവർത്തകരുടെ വൻ സ്വീകരണം. റിജിൽ മാക്കുറ്റി, മുഹമ്മദ് ഷമ്മാസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നിരവധി പ്രവർത്തകർ സുധാകരനെ സ്വീകരിക്കാനായി വിമാനത്താവളത്തിൽ എത്തി. കൂടുതൽ പ്രതികരണത്തിന് നിൽക്കാതെ സുധാകരൻ മടങ്ങി

സ്വതന്ത്രനായി മത്സരിക്കില്ലെന്നും പാർട്ടിക്ക് വിധേയനായി തുടരുമെന്നും ഡൽഹിയിൽ നിന്ന് പുറപ്പെടും മുമ്പ് സുധാകരൻ പറഞ്ഞിരുന്നു. സുധാകരന്റെ നിലപാട് മാറ്റം സ്വാഗതാർഹമെന്ന് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു. എംപിമാർ മത്സരിക്കുന്ന കാര്യത്തിൽ അവസാനം വരെ കർശന നിലപാട് സ്വീകരിച്ചെന്നും നയപരമായ തീരുമാനമെടുത്ത ശേഷം എല്ലാ എംപിമാരെയും ഇക്കാര്യം അറിയിച്ചിരുന്നു എന്നുമാണ് കേന്ദ്ര നേതാക്കൾ പറഞ്ഞത്

ദിവസങ്ങൾ നീണ്ട രാഷ്ട്രീയ നാടകങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിലാണ് കെ സുധാകരൻ പാർട്ടി തീരുമാനത്തിന് വഴങ്ങി ഇന്ന് പുലർച്ചെ നാട്ടിലെത്തിയത്. പാർട്ടിയിൽ നിന്ന് ഇറങ്ങി സ്വതന്ത്രനായി മത്സരിക്കാമെന്ന നിലപാടിലായിരുന്നു ഇന്നലെ ഉച്ച വരെ സുധാകരൻ. ഇതിന് ശേഷം നടന്ന ചർച്ചകളും കൂടിയാലോചനകളുമാണ് വീണ്ടുവിചാരത്തിലേക്ക് എത്തിയത്.
 

See also  തുറവൂരിൽ അമ്മയുടെ മൃതദേഹം രഹസ്യമായി കുഴിച്ചുമൂടി; കൊലപാതകമെന്ന് സംശയം, മകൻ കസ്റ്റഡിയിൽ

Related Articles

Back to top button