Kerala

സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്; പവന് ഒറ്റയടിക്ക് കുറഞ്ഞത് 2200 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. പവന് ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത് 2200 രൂപയാണ്. ഇതോടെ ഒരു പവന്റെ വില 1,07,040 രൂപയിലെത്തി. ഗ്രാമിന് 275 രൂപ കുറഞ്ഞ് 13,380 രൂപയിലെത്തി. 

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പവന്റെ വിലയിൽ വൻ ഇടിവാണ് അനുഭവപ്പെടുന്നത്. ഇന്നലെ രാവിലെ പവന്റെ വില 1,10,680 രൂപയായിരുന്നു. വൈകുന്നേരത്തോടെ വീണ്ടും കുറഞ്ഞ് 1,09,240 രൂപയിലെത്തിയിരുന്നു

ആഗോള വിപണിയിലെ മാറ്റങ്ങളും രൂപയുടെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങളുമാണ് ആഭ്യന്തര വിപണിയെയും ബാധിക്കുന്നത്. 18 കാരറ്റ് സ്വർണവിലയും കുത്തനെ ഇടിഞ്ഞു. ഗ്രാമിന് 225 രൂപ കുറഞ്ഞ് 10,948 രൂപയിലെത്തി
 

See also  ജയിൽ ചാടാൻ സഹായിച്ചത് ആരൊക്കെ; ഗോവിന്ദച്ചാമിയെ പോലീസ് വീണ്ടും ചോദ്യം ചെയ്യും

Related Articles

Back to top button