Kerala

ഇന്നലെ രാജിവെച്ച് പോയി, ഇന്ന് തിരികെ എത്തി; സുരേന്ദ്രൻ പിള്ള വീണ്ടും ആർഡെജിയിൽ

ആർജെഡിയിൽ നിന്നും ഇന്നലെ രാജിവെച്ച പാർട്ടി വൈസ് പ്രസിഡന്റും മുൻ മന്ത്രിയുമായ വി സുരേന്ദ്രൻ പിള്ള തിരികെ ആർജെഡിയിൽ എത്തി. തിരുവനന്തപുരം മണ്ഡലത്തിൽ സ്ഥാനാർഥിയാകാനുള്ള നീക്കം പരാജയപ്പെട്ടതോടെയാണ് തിരിച്ചുവരവ്. എൽഡിഎഫ് സ്വതന്ത്രനായി മത്സരിക്കാനുള്ള ശ്രമത്തിനൊപ്പം ബിജെപിയുമായും സുരേന്ദ്രൻ പിള്ള ചർച്ച നടത്തിയിരുന്നു

എന്നാൽ സുരേന്ദ്രൻപിള്ളയെ സ്ഥാനാർഥിയാക്കുന്നതിനെ ജനാധിപത്യ കേരളാ കോൺഗ്രസും ആന്റണി രാജുവും എതിർത്തു. ബിജെപിയുമായി ചർച്ച നടത്തിയ പിള്ളയെ സ്ഥാനാർഥിയാക്കുന്നതിൽ സിപിഎമ്മും അനുകൂല നിലപാട് സ്വീകരിച്ചില്ല

ബിജെപി കരമന ജയന് തിരുവനന്തപുരം സീറ്റ് നൽകിയതോടെയാണ് ബിജെപിയിലും സുരേന്ദ്രൻ പിള്ളക്ക് അവസരമില്ലാതായത്. ആർജെഡി അധ്യക്ഷൻ എംവി ശ്രേയാംസ്‌കുമാറുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് പാർട്ടിയിലേക്ക് മടങ്ങാൻ തീരുമാനിച്ചതെന്ന് സുരേന്ദ്രൻ പിള്ള പറഞ്ഞു
 

See also  പുതിയ ജീവിതത്തിലേക്ക്; വയനാടിന്റെ മകൾ ശ്രുതി സർക്കാർ ജോലിയിൽ പ്രവേശിച്ചു

Related Articles

Back to top button