Kerala

താമരശ്ശേരിയിൽ സ്‌കൂട്ടർ യാത്രക്കിടെ ഷാൾ കഴുത്തിൽ കുരുങ്ങി യാത്രക്കാരി മരിച്ചു

കോഴിക്കോട് താമരശ്ശേരിയിൽ സ്‌കൂട്ടർ യാത്രക്കിടെ ഷാൾ കഴുത്തിൽ കുരുങ്ങി യാത്രക്കാരി മരിച്ചു. സിപിഎം പുതുപ്പാടി ലോക്കൽ കമ്മിറ്റി അംഗം വെസ്റ്റ് കൈതപ്പൊയിൽ കല്ലടിക്കുന്നുമ്മൽ കെ കെ വിജയന്റെ ഭാര്യ സുധയാണ് മരിച്ചത്.

വെസ്റ്റ് കൈതപ്പൊയിൽ പഴയ ചെക്ക് പോസ്റ്റിന് സമീപം ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം നടന്നത്. സുധയെ ഉടനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

മക്കൾ സ്റ്റാലിൻ(സിപിഎം ചെമ്മരംപറ്റ ബ്രാഞ്ച് സെക്രട്ടറി), മുംതാസ്( പുതുപ്പാടി കോ ഓപറേറ്റീവ് ബാങ്കിന്റെ അഗ്രി ഫാം ജീവനക്കാരി)

The post താമരശ്ശേരിയിൽ സ്‌കൂട്ടർ യാത്രക്കിടെ ഷാൾ കഴുത്തിൽ കുരുങ്ങി യാത്രക്കാരി മരിച്ചു appeared first on Metro Journal Online.

See also  യുവതി കിണറ്റില്‍ ചാടി; രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കിണറിന്റെ ചുറ്റുമതിലിടിഞ്ഞു: ഫയര്‍മാന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു

Related Articles

Back to top button