Kerala

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ഹർജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും; രേഖകൾ കൈമാറി പരാതിക്കാരി

ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട ചില രേഖകൾ പരാതിക്കാരിയായ യുവതിയുടെ അഭിഭാഷകൻ കഴിഞ്ഞ ദിവസം സുപ്രീം കോടതി രജിസ്ട്രിക്ക് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് ബുധനാഴ്ച പരിഗണിക്കുന്ന കേസുകളുടെ പട്ടികയിൽ ഹർജി ലിസ്റ്റ് ചെയ്തത്

ജസ്റ്റിസുമാരായ എംഎം സുന്ദരേഷ്, എൻകെ സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആദ്യ പരാതിക്കാരിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. പരാതിക്കാരിയുടെ അഭിഭാഷകൻ മുദ്രവെച്ച കവറിൽ ചില രേഖകൾ കോടതിക്ക് കൈമാറിയിട്ടുണ്ട്

ഹർജിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിക്കുന്നത്. പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയടക്കം പത്ത് പേരെ രാഹുൽ മാങ്കൂട്ടത്തിൽ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന പരാതി നിലവിലുണ്ടെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്.
 

See also  ഈടായി വാങ്ങിയ ഭൂമി മറിച്ചുവിറ്റു; ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ഭൂമി തട്ടിപ്പ് പരാതി

Related Articles

Back to top button