Kerala

രമേഷ് പിഷാരടിക്കെതിരായ കോമാളി പരാമർശം; ഖേദം പ്രകടിപ്പിച്ച് തോമസ് ഐസക്

പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിക്കെതിരെ നടത്തിയ കോമാളി പ്രയോഗത്തിൽ ഖേദം പ്രകടിപ്പിച്ച് സിപിഎം നേതാവ് തോമസ് ഐസക്. രമേഷ് പിഷാരടിക്കെതിരെ ഉന്നയിച്ചത് രാഷ്ട്രീയ വിമർശനമാണ്. പലസ്തീൻ വിഷയത്തിലെ പിഷാരടിയുടെ അരാഷ്ട്രീയ നിലപാടിനെയാണ് വിമർശിച്ചതെന്നും കോമാളി പ്രയോഗത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും ഐസക് പറഞ്ഞു

രമേഷ് പിഷാരടിയുടെ അഭിനയ മികവിനെ മോശം പറയാനായിരുന്നില്ല ഉദ്ദേശിച്ചത്. രാഷ്ട്രീയ വിമർശനമാണ് നടത്തിയതെന്നും തോമസ് ഐസക് പറഞ്ഞു. കോമാളി വേഷം കെട്ടുന്നവരെ സ്ഥാനാർഥിയാക്കിയിട്ട് എന്ത് കാര്യമെന്നാണ് നേരത്തെ തോമസ് ഐസക് ചോദിച്ചത്

എന്നാൽ അനാവശ്യ വിവാദങ്ങൾക്കില്ലെന്നായിരുന്നു രമേഷ് പിഷാരടിയുടെ മറുപടി. സമരം ചെയ്താൽ സംസ്‌കാരം കിട്ടില്ലെന്നും തനിക്ക് സംസ്‌കാരം കൂടിയുണ്ടെന്നും പിഷാരടി പറഞ്ഞു
 

See also  ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റാണ് പിണറായി; മുഖ്യമന്ത്രിക്ക് മറുപടിയുമായി സതീശൻ, പോര് മുറുകുന്നു

Related Articles

Back to top button