Kerala

എസ്എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ ഉത്തരവിന് സ്‌റ്റേ

എസ്എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ നടപടിയിൽ വെള്ളാപ്പള്ളി നടേശന് ആശ്വാസം. ഭാരവാഹികളെ അയോഗ്യരാക്കിയുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്‌റ്റേ ചെയ്തു. ഇതോടെ വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി, അരയാക്കണ്ടി സന്തോഷ് അടക്കമുള്ളവർക്ക് ഡയറക്ടർ ബോർഡ് പദവിയിൽ തുടരാം

മാർച്ച് 16നാണ് സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ വെള്ളാപ്പള്ളി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. സിംഗിൾ ബെഞ്ച് ഉത്തരവ് നിയമവിരുദ്ധവും അധികാര പരിധിക്ക് പുറത്തുള്ളതാണെന്നും അപ്പീലിൽ വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടിയിരുന്നു

കമ്പനി നിയമപ്രകാരമുള്ള തർക്കങ്ങൾ പരിഹരിക്കേണ്ടത് നാഷണൽ കമ്പനി ലോ ട്രൈബ്യൂണലാണ്. അതിൽ സിവിൽ കോടതികൾക്കോ ഹൈക്കോടതിക്കോ ഇടപെടാൻ അധികാരമില്ലെന്നും അപ്പീലിൽ പറഞ്ഞിരുന്നു.
 

See also  ഇന്ന് വിലയിടിഞ്ഞത് രണ്ട് തവണ; പവന്റെ വില വീണ്ടും താഴേക്ക്

Related Articles

Back to top button