Kerala

ആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽ

തിരുവനന്തപുരം: ആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നയാൾ പിടിയിൽ‌. 23കാരനായ എസ്.എസ്. അഭിജിത്താണ് വിഴിഞ്ഞം സാമൂഹ‍്യാരോഗ‍്യ കേന്ദ്രത്തിനു മുന്നിൽ വച്ച് പിടിയിലായത്.

ഇയാൾ ചെറിയ പൊതികളിലാക്കി ആവശ‍്യക്കാർക്ക് കഞ്ചാവ് എത്തിച്ചു നൽകിയിരുന്നതായി പൊലീസ് പറഞ്ഞു. ആംബുലൻസ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

രഹസ‍്യവിവരം ലഭിച്ചതിനു പിന്നാലെ ഇയാൾ നിരീക്ഷണത്തിലായിരുന്നു. ഇതേത്തുടർന്ന് വൈകീട്ടോടെയാണ് ഫോർട്ട് എസി പ്രദീപിന്‍റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്. തുടർന്ന് വിഴിഞ്ഞം പൊലീസിന് കൈമാറി.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം

Support

See also  ജീവനക്കാർ സന്തുഷ്ടരാണ്; കെഎസ്ആർടിസി പണിമുടക്കില്ലെന്ന് ഗതാഗത മന്ത്രി

Related Articles

Back to top button