Kerala

ഇന്ന് രണ്ട് തവണയായി കുറഞ്ഞത് ഏഴായിരത്തിലധികം രൂപ; പവന്റെ വില ഒരു ലക്ഷത്തിൽ താഴെയെത്തി

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ തകർച്ച. മാസങ്ങൾക്ക് ശേഷം പവന്റെ വില ഇതാദ്യമായി ഒരു ലക്ഷത്തിൽ താഴെ എത്തി. ഇന്ന് രണ്ട് തവണയായി പവന് 7560 രൂപയാണ് കുറഞ്ഞത്. ഉച്ചയ്ക്ക് മുമ്പ് 4360 രൂപയാണ് പവന് കുറഞ്ഞത്. ഉച്ചയോടെ 3200 രൂപയും കുറഞ്ഞു

ഇതോടെ പവന്റെ 99,480 രൂപയിലേക്കെത്തി. ജനുവരി 4നാണ് അവസാനമായി സ്വർണവില ഒരു ലക്ഷത്തിൽ താഴെയുണ്ടായിരുന്നത്. ഗ്രാമിന് ഇന്ന് രണ്ട് തവണയായി 940 രൂപ കുറഞ്ഞു. 22 കാരറ്റ് സ്വർണം ഗ്രാമിന് 12,435 രൂപയായി. 

മാർച്ച് ഒന്നിന് പവന്റെ വില 1,26,920 രൂപയായിരുന്നു. കഴിഞ്ഞ മൂന്നാഴ്ച കൊണ്ട് 26,000ലധികം രൂപയാണ് പവന് കുറഞ്ഞത്. രാജ്യാന്തരവില  250ലേറെ ഡോളർ ഇടിഞ്ഞ് 4200 ഡോളർ നിലവാരത്തിലെത്തിയതാണ് കേരളത്തിലും പ്രതിഫലിച്ചത്.
 

See also  കാസർകോട്, എറണാകുളം, വയനാട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

Related Articles

Back to top button