Kerala

പവന് ഒറ്റയടിക്ക് കുറഞ്ഞത് 4000 ലധികം രൂപ; സ്വർണവിലയിൽ വമ്പൻ തകർച്ച

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വമ്പൻ തകർച്ച. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായുള്ള വിലയിടിവ് ഇന്നും തുടരുകയായിരുന്നു. പവന് ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത് 4360 രൂപയാണ്. ഇതോടെ പവന്റെ വില 1,02,680 രൂപ എന്ന നിലവാരത്തിലെത്തി. പവന് ഒരു ലക്ഷത്തിൽ താഴെ പോകുമോയെന്ന് വരും ദിവസങ്ങളിൽ അറിയാം

മൂന്നാഴ്ച കൊണ്ട് മാത്രം പവന് 24,000 രൂപയാണ് ഇടിഞ്ഞത്. 1.31 ലക്ഷം എന്ന റെക്കോർഡ് നിലവാരത്തിൽ നിന്നാണ് സ്വർണവിലയുടെ തിരിച്ചിറക്കം. ഇന്ന് ഗ്രാമിന് 545 രൂപ കുറഞ്ഞു. ഇതോടെ ഗ്രാമിന്റെ വില 12,835 രൂപയിലെത്തി. മാർച്ച് ഒന്നിന് പവന്റെ വില 1,26,920 രൂപയിലായിരുന്നു

പശ്ചിമേഷ്യൻ സംഘർഷത്തിന്റെ തുടക്കത്തിൽ വൻ കുതിപ്പ് നടത്തിയ സ്വർണവില പിന്ീട് ഇടിയുന്നതാണ് കണ്ടത്. 18 കാരറ്റ് സ്വർണവിലയും കുത്തനെ ഇടിഞ്ഞു. ഗ്രാമിന് 446 രൂപ കുറഞ്ഞ് 10,502 രൂപയിലെത്തി. വെള്ളി വില ഗ്രാമിന് 15 രൂപ കുറഞ്ഞ് 230 രൂപയിലെത്തി

 

See also  ക്യാമ്പസുകളിൽ രാഷ്ട്രീയ അതിപ്രസരം, ഗവർണറെ നേരിടുന്ന രീതി ശരിയല്ല: പികെ കുഞ്ഞാലിക്കുട്ടി

Related Articles

Back to top button