Kerala

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപിയുടെ സീൽ; മെയിൽ അയച്ച ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപി സീൽ പതിച്ചതിൽ നടപടി. മെയിൽ അയച്ച അസിസ്റ്റന്റ് സെക്ഷൻ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കറാണ് നടപടി സ്വീകരിച്ചത്. അന്വേഷണവിധേയമായാണ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. 

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപി കേരള ഘടകത്തിന്റെ സീലാണ് പതിച്ചിരുന്നത്. രാഷ്ട്രീയ പാർട്ടികൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ അയച്ച കത്തിലായിരുന്നു ബിജെപിയുടെ സീൽ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സീലിന് പകരമാണ് ബിജെപി കേരള ഘടകത്തിന്റെ സീൽ പതിച്ചത്. ഈ മാസം 22 ന് ഉച്ചയോടെയായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇമെയിൽ സന്ദേശം സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ചത്. 

2019ലെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള സന്ദേശത്തിനൊപ്പമുണ്ടായിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിലായിരുന്നു ബിജെപി കേരള ഘടകത്തിന്റെ സീൽ ഉൾപ്പെട്ടത്. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസും സിപിഎമ്മും രംഗത്തുവന്നിരുന്നു.
 

See also  പ്രധാനമന്ത്രിയുടെ നോർവേ സന്ദർശനം അദാനിയുടെ വിലക്ക് നീക്കാനായിരുന്നോ?: ഡോ. ജോൺ ബ്രിട്ടാസ് എംപി

Related Articles

Back to top button