Kerala

സ്ത്രീകൾ താമസിക്കുന്നിടത്തെ ശുചിമുറിയിൽ ഒളിക്യാമറ; പ്രതി പിടിയിൽ

കോഴിക്കോട് കുറ്റ്യാടിയിൽ സ്ത്രീകൾ താമസിക്കുന്ന സ്ഥലത്ത് ശുചിമുറിയിൽ മൊബൈൽ ക്യാമറ വെച്ചയാൾ പിടിയിൽ. അരീക്കര സ്വദേശി അസ്ലമാണ് പിടിയിലായത്. വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ താമസിക്കുന്ന സ്ഥലത്താണ് സംഭവം.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. അരീക്കരയിൽ സ്ത്രീകൾ താമസിക്കുന്ന സ്ഥലത്തെ ശുചിമുറിയിലാണ് പ്രതി മൊബൈൽ ഫോൺ വെച്ച് ദൃശ്യങ്ങൾ പകർത്തിയത്.

ഇന്നലെ രാത്രി ഒമ്പത് മണിയോടെ ഒരു പെൺകുട്ടി ശുചിമുറിയിൽ പോയപ്പോൾ വെന്റിലേഷന് അരികിൽ മൊബൈൽ ക്യാമറുമായി ഒരാൾ നിൽക്കുന്നത് കണ്ടു. തുടർന്ന് ബഹളം വെച്ചതോടെ നാട്ടുകാർ ഓടിക്കൂടി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് അസ്ലമാണെന്ന് മനസ്സിലായത്.

The post സ്ത്രീകൾ താമസിക്കുന്നിടത്തെ ശുചിമുറിയിൽ ഒളിക്യാമറ; പ്രതി പിടിയിൽ appeared first on Metro Journal Online.

See also  സ്‌കൂൾ കായികമേള സമാപന സമ്മേളനത്തിലെ സംഘർഷം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Related Articles

Back to top button