Kerala
രാവിലെ 2160 രൂപ കുറഞ്ഞു, ഉച്ചയ്ക്ക് 1880 രൂപ വർധിച്ചു; സ്വർണവിലയിൽ എന്താണ് സംഭവിക്കുന്നത്

സംസ്ഥാനത്ത് സ്വർണവിലയിലെ ചാഞ്ചാട്ടം തുടരുന്നു. ഇന്നും പവന്റെ വിലയിൽ ഇതുവരെ രണ്ട് തവണ മാറ്റമുണ്ടായി. രാവിലെ പവന് വില ഇടിയുകയാണുണ്ടായതെങ്കിൽ ഉച്ചയ്ക്ക് വില വർധിച്ചു. പവന് ഉച്ചയ്ക്ക് ശേഷം 1880 രൂപയാണ് വർധിച്ചത്. ഇതോടെ പവന്റെ വില 1,04,800 രൂപയായി
ഗ്രാമിന് 235 രൂപ വർധിച്ച് 13,100 രൂപയായി. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിതരയാണ് ആഭ്യന്തര വിപണിയെയും ബാധിക്കുന്നത്. ഇന്നലെ നാല് തവണയാണ് സ്വർണവിലയിൽ മാറ്റമുണ്ടായത്. ഉച്ചവരെ രണ്ട് തവണകളിലായി പവന്റെ വില കുറഞ്ഞു. എന്നാൽ ഉച്ചയ്ക്ക് ശേഷം രണ്ട് തവണകളായി വില വർധിക്കുകയുമായിരുന്നു
ഇന്നലെ ഉച്ചയ്ക്ക് മുമ്പായി പവന്റെ വില ഒരു ലക്ഷത്തിൽ താഴെ എത്തിയിരുന്നു. ജനുവരി 4ന് ശേഷം ആദ്യമായിട്ടാണ് പവന്റെ വില ഒരു ലക്ഷത്തിൽ താഴെ എത്തിയത്. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ വില വീണ്ടും ഉയരുകയായിരുന്നു.



