Gulf

ഷാർജയിൽ മൂന്നാം നിലയിൽ നിന്ന് വീണ് മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം

ഷാർജയിൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു. കാസർഗോഡ് മൊഗ്രാൽ സ്വദേശി മുബാറക് അലിയുടെ മകൾ സഫയാണ് മരിച്ചത്. ഏഴ് വയസായിരുന്നു. ഷാർജയിലെ സ്വകാര്യ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിനിയായിരുന്നു.ഷാർജ അൽ നബ്ബയിൽ ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. കുട്ടിയുടെ മാതാവ് മുർഷിദ ജോലിക്ക് പോയിരുന്നതിനാൽ പിതാവ് മുബാറക് മാത്രമാണ് ഫ്ലാറ്റിലുണ്ടായിരുന്നത്. മുറിയിൽ കളിച്ചുകൊണ്ടിരുന്ന സഫ ജനാലയിലൂടെ താഴേക്ക് വീഴുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടൻ അൽ ഖാസിമി ആശുപത്രിയിലെത്തിച്ചെങ്കിലും രാവിലെ പതിനൊന്നോടെ മരണം സംഭവിച്ചു. മൃതദേഹം അൽ ഖാസിമി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.മുബാറക് ദുബായിലെ ആശുപത്രിയിൽ ലാബ് ടെക്നിഷ്യനാണ്, മുർഷിദ ഷാർജയിലെ റിയൽ എസ്റ്റേറ്റ് കമ്പനിയിലും ജോലി ചെയ്യുന്നു. വേനലവധിക്ക് നാട്ടിൽ പോയ കുടുംബം കഴിഞ്ഞ ബുധനാഴ്ചയാണ് ഷാർജയിൽ തിരിച്ചെത്തിയത്. മുബാറക് ഇതുവരെ ജോലിയിൽ പ്രവേശിച്ചിരുന്നില്ല

See also  ഒമാൻ തീരത്ത് മിസൈൽ ആക്രമണത്തിനിരയായ കപ്പലിൽ നിന്ന് 24 ഇന്ത്യൻ ജീവനക്കാരെ രക്ഷപ്പെടുത്തി; നിർണായകമായി ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ഇടപെടൽ

Related Articles

Back to top button