Kerala

മുള്ളൻ പന്നിയെ അടിച്ചു കൊന്ന കേസ്; വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി കീഴടങ്ങി

മുള്ളൻ പന്നിയെ അടിച്ചു കൊന്ന കേസിൽ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി കീഴടങ്ങി. പരുത്തിപ്പള്ളി ആർഎഫ്ഒക്ക് മുൻപിലാണ് കീഴടങ്ങിയത്. കഴിഞ്ഞ ഫെബ്രുവരി 28നാണ് പഞ്ചായത്തിലെ ഒരു വീട്ടിൽ കയറിയ സംരക്ഷിത ജീവി ഇനത്തിൽപ്പെട്ട മുള്ളൻ പന്നിയെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് അടിച്ചു കൊന്നത്. 

സംഭവത്തിൽ വനം വകുപ്പ് കേസെടുത്തിരുന്നു. എന്നാൽ വെള്ളനാട് ശശിയെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു. തിരുവനന്തപുരം അഡീഷണൽ സെക്ഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷയുമായി വെള്ളനാട് ശശി സമീപിച്ചിരുന്നു. എന്നാൽ ജാമ്യാപേക്ഷ തള്ളിയിരുന്നു. 

പിന്നാലെയാണ് വെള്ളനാട് ശശി കീഴടങ്ങിയത്. വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുന്ന മുള്ളൻപന്നിയെ ആക്രമിക്കുകയോ കൊല്ലുകയോ ചെയ്താൽ 3 മുതൽ 7 വർഷം വരെ തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ.

See also  രാഹുലിനെതിരായ ലൈംഗികാരോപണം: യുവതികളുടെ മൊഴിയെടുക്കൽ നടപടി തുടങ്ങാൻ ക്രൈംബ്രാഞ്ച്

Related Articles

Back to top button