Kerala

ഡീൽ ആരോപണം ബിജെപി-കോൺഗ്രസ് അവിശുദ്ധ ബന്ധം മറച്ചുവെക്കാനെന്ന് മുഖ്യമന്ത്രി

എൽ ഡി എഫിനെതിരെ ഡീൽ ആരോപണം മുൻകൂർ ജാമ്യം എടുക്കലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ്- ബിജെപി അവിശുദ്ധ കൂട്ടുകെട്ട് മറച്ചു വെക്കാനാണ് എൽ ഡി എഫിനെതിരെ ആരോപണം ഉന്നയിക്കുന്നത്. അസംബന്ധമാണ് കോൺഗ്രസ് എഴുന്നെള്ളിക്കുന്നത് എന്നും മുഖ്യമന്ത്രി ഇടുക്കിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

1971 ൽ പാലക്കാട് എ കെ ജി മത്സരിച്ചപ്പോൾ കോൺഗ്രസ് സ്ഥാനാർഥി ആർ എസ് എസ് നേതാവായിരുന്നു. ഒരു നാണവും ഉളുപ്പുമില്ലാതെ ആർ എസ് എസുമായി കോൺഗ്രസ് കൂട്ടുകെട്ടുണ്ടാക്കി. പിന്നീട് ഒരുപാട് തവണ ഈ കൂട്ടുകെട്ട് ആവർത്തിച്ചിട്ടുണ്ട്. അതല്ലേ കോലീബി സഖ്യത്തിലേക്ക് എത്തിയത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

നേമത്ത് ബി ജെ പി ക്ക് അക്കൗണ്ട് തുറക്കാൻ സഹായിച്ചത് കോൺഗ്രസാണ്. കോൺഗ്രസിന്റെ വോട്ട് ചോർന്നത് വ്യക്തമായ കാര്യമാണ്.
തൃശൂർ പാർലമെന്റ് ഇലക്ഷനിലും അതല്ലെ നടന്നത്. പല ഘട്ടങ്ങളിലും കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കി. ബിജെപിക്ക് അറിയാം കോൺഗ്രസാണെങ്കിൽ അടിയോടെ വാരാമെന്നും മുഖ്യമന്ത്രി പറഞ്ഞു
 

See also  പോറ്റിക്ക് ഡൽഹി ബന്ധമുണ്ട്; ഇടപാടുകൾക്ക് നേതൃത്വം ബിജെപി-സിപിഎം ബന്ധത്തിൽ പാലമായ എംപി: അടൂർ പ്രകാശ്

Related Articles

Back to top button