Kerala

ഒറ്റ വിമതരും ഉണ്ടാകില്ല, യുഡിഎഫ് ഒറ്റക്കെട്ട്; 100ലധികം സീറ്റുകൾ നേടുമെന്ന് കെ സി വേണുഗോപാൽ

100ലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്ന് കെ സി വേണുഗോപാൽ എം പി. കേരളത്തിൽ യുഡിഎഫ് അനുകൂല തരംഗമാണ് ആഞ്ഞടിക്കുന്നത്. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു. ആ മാറ്റം പ്രതിഫലിക്കുന്ന ഫലമായിരിക്കും ഉണ്ടാകാൻ പോകുന്നതെന്നും വേണുഗോപാൽ പറഞ്ഞു

ജനങ്ങൾക്ക് വേണ്ടിയല്ല ചില പ്രത്യേക വ്യക്തികൾക്ക് വേണ്ടിയാണ് എൽഡിഎഫ് ഭരണം. സർക്കാരിന്റെ ജനവിരുദ്ധ പ്രവർത്തനങ്ങൾ വിലയിരുത്തപ്പെടുന്ന തിരഞ്ഞെടുപ്പാണിതെന്നും സിപിഎമ്മിന്റെ അണികൾക്ക് തന്നെ അറിയാം ഇങ്ങനെ പോയാൽ ഈ പാർട്ടി ഉണ്ടാകില്ല എന്ന്. ജനങ്ങൾക്കുള്ള വിശ്വാസമാണ് കോൺഗ്രസിന് വോട്ടായി മാറാൻ പോകുന്നത് അദ്ദേഹം പറഞ്ഞു.

26ാം തീയതി കഴിഞ്ഞാൽ ഒരു വിമതരും ഉണ്ടാകില്ല എല്ലാവരും ഒറ്റക്കെട്ടായി ഒരേ ലക്ഷ്യത്തോടെ എൽഡിഎഫിനെ താഴെ ഇറക്കി യുഡിഎഫിനെ അധികാരത്തിലെത്തിക്കാൻ പ്രവർത്തിക്കും. ചില പ്രവർത്തകർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകും അതൊക്കെ സ്വാഭാവികമാണ് അവരെയെല്ലാം പറഞ്ഞു മനസ്സിലാകുന്നുണ്ടെന്നും കെസി വേണുഗോപാൽ പറഞ്ഞു
 

See also  സർക്കാർ ജീവനക്കാരുടെ സാമൂഹ്യ സുരക്ഷാ പെൻഷൻ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയോടെ തിരിച്ചുപിടിക്കാൻ ഉത്തരവ്

Related Articles

Back to top button