Kerala

കുട്ടനാട്ടിലെ സ്ഥാനാർഥി റെജി ചെറിയാന്റെ പത്രിക സ്വീകരിച്ചു

കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാർഥി റെജി ചെറിയാന് ആശ്വാസം. അനിശ്ചിതത്വങ്ങൾക്കൊടുവിൽ റെജി ചെറിയാന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു. കലക്ടറേറ്റിൽ നടന്ന പരിശോധനക്കും ഹിയറിങ്ങിനും ശേഷമാണ് പത്രിക സ്വീകരിച്ചത്. പത്രികയിൽ കേസ് വിവരങ്ങൾ രേഖപെടുത്താത്തത് മൂലമാണ് പത്രിക പരിശോധന മാറ്റിയത്. 

എൽഡിഎഫാണ് റെജി ചെറിയന്റെ പത്രികയിൽ ആക്ഷേപം ഉന്നയിച്ചത്. മൂന്ന് സെറ്റ് പത്രികയാണ് റെജി ചെറിയാൻ സമർപ്പിച്ചത്. ഒരു സെറ്റ് പത്രികയിൽ പിന്തുണച്ചവരുടെ പേര് വിവരങ്ങൾ ഇല്ലാത്തതിനാൽ തള്ളുകയായിരുന്നു. സത്യം ജയിച്ചെന്നും പരാജയ ഭീതി കൊണ്ടാണ് എൽഡിഎഫ് പരാതി നൽകിയതെന്നും പരാതി കള്ളമെന്ന് വരണാധികാരി സ്ഥിരീകരിച്ചെന്നും റെജി ചെറിയാൻ പ്രതികരിച്ചു.

ചെറിയ കാരണങ്ങൾ പറഞ്ഞ് പത്രിക തള്ളിക്കളയാൻ കഴിയില്ല. പത്രിക തള്ളാൻ ബോധപൂർവ്വമായ ശ്രമം നടന്നുവെന്നും യുഡിഎഫ് സ്ഥാനാർഥി ആരോപിച്ചു. റെജി ചെറിയാൻ നൽകിയ പത്രികയിൽ രാമൻചിറ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലെ കേസിന്റെ വിശദാംശങ്ങൾ മാത്രമാണ് രേഖപ്പെടുത്തിയത്. ആലപ്പുഴ കോടതിയിലെ കേസ് വിവരങ്ങൾ രേഖപ്പെടുത്തിയിരുന്നില്ല. ഇതാണ് പരാതിക്ക് കാരണം

 

See also  മന്ത്രി വി ശിവൻകുട്ടി ഇന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും; എസ്.എസ്.കെ ഫണ്ട് ചർച്ചയാകും

Related Articles

Back to top button