Kerala

രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യത്തിൽ ഇടപെടാതെ സുപ്രീം കോടതി; പരാതിക്കാരിക്കെതിരായ പരാമർശം നീക്കി

ആദ്യ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം. രാഹുലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി നൽകിയ ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. അതേസമയം പരാതിക്കാരിക്കെതിരെ ഹൈക്കോടതി നടത്തിയ ചില പരാമർശങ്ങൾ സുപ്രീം കോടതി നീക്കി

ബലാത്സംഗ കേസിൽ ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതിക്കാരി സുപ്രീം കോടതിയെ സമീപിച്ചത്. ഹർജിയിൽ വിശദമായ വാദം കേൾക്കൽ നടന്നില്ല. ഹൈക്കോടതി വിധിയിൽ ഇടപെടാൻ താത്പര്യപ്പെടുന്നില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി

ഹൈക്കോടതി വിധിയിലെ ചില പരാമർശങ്ങൾ പരാതിക്കാരിയെ ദോഷകരമായി ബാധിക്കുമെന്നും ഇത് നീക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. തുടർന്ന് സുപ്രീം കോടതി ചില പരാമർശങ്ങൾ നീക്കിയതായി അറിയിക്കുകയായിരുന്നു
 

See also  ബാധ്യത അടുത്ത സർക്കാരിന് വരുമെന്ന് കെസി വേണുഗോപാൽ

Related Articles

Back to top button