Kerala

രണ്ട് വർഷം ജനങ്ങളെ വഞ്ചിച്ചു; റിപ്പോർട്ടർ ടിവി അടച്ചുപൂട്ടി ജനങ്ങളോട് മാപ്പ് പറയണം: സാബു എം ജേക്കബ്

റിപ്പോർട്ടർ ടിവി അടച്ചുപൂട്ടി ജനങ്ങളോട് മാപ്പ് പറയണമെന്ന് കിറ്റക്‌സ് എംഡിയും ട്വന്റി ട്വന്റി പാർട്ടി നേതാവുമായ സാബു എം ജേക്കബ്. ചാനലിനുള്ള സുരക്ഷാ ക്ലിയറൻസ് പിൻവലിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചതിന് പിന്നാലെയാണ് സാബുവിന്റെ പ്രതികരണം. സുരക്ഷാ ക്ലിയറൻസ് ഇല്ലാതെ ഒരു ചാനൽ രണ്ട് വർഷം ജനങ്ങളെ വഞ്ചിച്ചെന്നും സാബു പറഞ്ഞു

സാബു എം ജേക്കബിന്റെ ഹർജി പരിഗണിക്കുന്നതിനിടെ ഹൈക്കോടതിയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യം വാക്കാൽ അറിയിച്ചത്. കേരളത്തിൽ ഇത്രയുമധികം കുറ്റങ്ങൾ ചെയ്ത ഒരു വ്യക്തി എങ്ങനെയാണ് ഒരു ചാനൽ രണ്ട് വർഷം പ്രവർത്തിപ്പിച്ച് ജനങ്ങളെ വഞ്ചിച്ചത് എന്ന് അന്വേഷണം നടത്തണമെന്നും സാബു പറഞ്ഞു

ഇതിന്റെയെല്ലാം ഉറവിടം അന്വേഷിക്കണം. ഈ പണം ആരുടേതാണ്. സിപിഎമ്മാണ് പിന്നിലെന്ന് ബലമായി സംശയിക്കണം. സിപിഎമ്മിന് വേണ്ടി മാത്രം പ്രവർത്തിക്കുന്ന ചാനലായാണ് റിപ്പോർട്ടർ ചാനൽ പ്രവർത്തിച്ചതെന്നും സാബു ആരോപിച്ചു
 

See also  അമ്പലപ്പുഴയിൽ മത്സരിക്കുമെന്ന അഭ്യൂഹം നിലനിൽക്കെ സ്വന്തമായി വാട്‌സാപ്പ് മീഡിയ ഗ്രൂപ്പ് തുടങ്ങി ജി സുധാകരൻ

Related Articles

Back to top button