Kerala

ഒരു പ്രാദേശിക പ്രവർത്തകന്റെ കാര്യവിവരം പോലുമില്ല; രാഹുൽ ഗാന്ധിക്കെതിരെ മുഖ്യമന്ത്രി

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ടാലും കൊണ്ടാലും പഠിക്കാത്ത ആളാണ് രാഹുൽ ഗാന്ധി. പ്രാദേശിക പ്രവർത്തകന്റെ കാര്യവിവരം പോലും രാഹുൽ ഗാന്ധിക്കില്ലെന്നും പിണറായി വിജയൻ വിമർശിച്ചു. സിപിഎം-ഡീൽ ആരോപണത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി

കേന്ദ്ര ഏജൻസികൾ തനിക്കെതിരെ കേസെടുത്ത് ചോദ്യം ചെയ്ത് ബുദ്ധിമുട്ടിച്ചപ്പോൾ മുഖ്യമന്ത്രിക്കെതിരായ കേസിൽ നടപടിയുണ്ടായില്ല. അത് അഡ്‌ജെസ്റ്റ്‌മെന്റിന്റെ ഭാഗമാണെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. ഇതിനെതിരെയാണ് മുഖ്യമന്ത്രിയുടെ വിമർശനം. അഖിലേന്ത്യാ നേതാവായ രാഹുൽ ഗാന്ധിക്ക് പ്രാദേശിക പ്രവർത്തകന്റെ കാര്യവിവരം പോലുമില്ലെന്നതാണ് വസ്തുതയെന്ന് പിണറായി പറഞ്ഞു

കണ്ടാലും കൊണ്ടാലും പഠിക്കില്ല. ഇതൊന്നും രാഷ്ട്രീയ നേതാവിന് ചേർന്ന ഗുണല്ല. കോൺഗ്രസുകാർ സർവാദരണീയനായി കാണുന്ന നേതാവിന് ഇത്രമാത്രം അധഃപതനം എങ്ങനെയാണ് ഉണ്ടായതെന്ന് മനസിലാകുന്നില്ല. രാഹുൽ ഗാന്ധിയും കോൺഗ്രസും ബിജെപിയുടെ ബി ടീം ആയാണ് പ്രവർത്തിക്കുന്നത്. അതിന് ഉതകുന്ന സമീപനമാണ് രാഹുൽ ഗാന്ധി സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു
 

See also  നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യം; പഴവങ്ങാടിയിൽ ഫ്ലക്സ് ബോർഡ്

Related Articles

Back to top button