Kerala
ഇടുക്കിയിൽ ഹോട്ടൽ തൊഴിലാളി ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് നിഗമനം

ഇടുക്കിയിൽ ഹോട്ടൽ തൊഴിലാളിയെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം സ്വദേശി മനുവാണ്(45) മരിച്ചത്. ഏലപ്പാറയിലെ ലോഡ്ജ് മുറിയിലാണ് മനുവിനെ മരിച്ച നിലയിൽ കണ്ടത്
സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മനുവിനൊപ്പം താമസിച്ചിരുന്ന ജാർഖണ്ഡ് സ്വദേശിയെ കാണാതായിട്ടുണ്ട്
ഇന്നലെ രാത്രിയിൽ ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു



