Kerala

യുഡിഎഫ് പറഞ്ഞു, അവർ കേട്ടു; മഞ്ചേശ്വരത്തെ എസ് ഡി പി ഐ സ്ഥാനാർഥിയെ പിൻവലിച്ചു

മഞ്ചേശ്വരത്തെ സ്ഥാനാർഥിയെ പിൻവലിച്ച് എസ്ഡിപിഐ. യുഡിഎഫ് സമ്മർദത്തിന് വഴങ്ങിയാണ് എസ് ഡി പി ഐ സ്ഥാനാർഥിയായ കെ എം അഷ്‌റഫ് പത്രിക പിൻവലിച്ചത്. മഞ്ചേശ്വരത്ത് രാവിലെ നടന്ന യോഗത്തിലാണ് സ്ഥാനാർഥിയെ പിൻവലിക്കാനുള്ള തീരുമാനമുണ്ടായത്

സ്ഥാനാർഥിയെ പിൻവലിക്കുന്നതിൽ ആലോചന നടത്തുമെന്ന് എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് ഇന്നലെ പറഞ്ഞിരുന്നു. ഇക്കാര്യം തീരുമാനിക്കാൻ ഇനിയും സമയമുണ്ടെന്നും ഈ വിഷയം പാർട്ടി ചർച്ച ചെയ്താണ് തീരുമാനിക്കുകയെന്നും ലത്തീഫ് പറഞ്ഞിരുന്നു

ഇന്ന് രാവിലെ നടന്ന യോഗത്തിൽ സ്ഥാനാർഥിത്വം പിൻവലിക്കുന്നതിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. പിന്നാലെ കെഎം അഷ്‌റഫ് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.
 

See also  ‘നഗര വികസനത്തിന് പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ചതല്ലാതെ പദ്ധതികൾ ഒന്നുമില്ല’; വികസന പ്രഖ്യാപനങ്ങളില്ലാതെ മോദിയുടെ പ്രസംഗം

Related Articles

Back to top button