Kerala

മുഖ്യമന്ത്രിയായി കോൺഗ്രസ് ആരെ നിശ്ചയിച്ചാലും ലീഗ് പിന്തുണക്കും: കുഞ്ഞാലിക്കുട്ടി

മുഖ്യമന്ത്രി ആരാകണമെന്നത് സംബന്ധിച്ച് യുഡിഎഫിൽ അനൈക്യമില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ മുഖ്യമന്ത്രിയെ കോൺഗ്രസ് തീരുമാനിക്കും. മുഖ്യമന്ത്രിയായി കോൺഗ്രസ് ആരെ നിശ്ചയിച്ചാലും ലീഗ് പിന്തുണക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

സംസ്ഥാനത്ത് സിപിഎം-ബിജെപി ഡീൽ ഉണ്ടായാലും യുഡിഎഫ് അതിനെ മറികടക്കും. എല്ലാ ഡീലിനെയും മറികടക്കുന്ന കുതിപ്പ് യുഡിഎഫ് കാഴ്ചവെക്കും. മഞ്ചേശ്വരത്ത് എസ് ഡി പി ഐ സ്ഥാനാർഥിയെ നിർത്തി മതേതര വോട്ട് ഭിന്നിപ്പിക്കാനുള്ള നീക്കം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്

വോട്ട് ഭിന്നിച്ച് പോകാതിരിക്കാനുള്ള ക്രമീകരണം യുഡിഎഫ് സ്വീകരിച്ചിട്ടുണ്ട്. യു പ്രതിഭയെ അധിക്ഷേപിച്ച ലീഗ് നേതാവിനെതിരെ പാർട്ടി നടപടിയെടുത്തു. ഇത്തരം പ്രവണതകൾ ലീഗ് വെച്ചു പൊറുപ്പിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു
 

See also  ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്; രണ്ടാം പ്രതി ദിവ്യ ഫ്രാൻസിസ് ക്രൈംബ്രാഞ്ച് ഓഫീസിൽ കീഴടങ്ങി

Related Articles

Back to top button