Kerala

തളിപ്പറമ്പിൽ വിമതനായി മത്സരം; കൊയ്യം ജനാർദനനെ കോൺഗ്രസിൽ നിന്നും പുറത്താക്കി

കെപിസിസി അംഗം കൊയ്യം ജനാർദനനെ കോൺഗ്രസിൽ നിന്നും പുറത്താക്കി. പാർട്ടി അച്ചടക്കം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. തളിപ്പറമ്പിൽ വിമത സ്ഥാനാർഥിയായി ജനാർദനൻ പത്രിക നൽകിയിരുന്നു. ഇന്നലെയായിരുന്നു പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം

സിപിഎം വിമതനായ ടികെ ഗോവിന്ദനെ തളിപ്പറമ്പിൽ പിന്തുണക്കാനാണ് കോൺഗ്രസ് തീരുമാനിച്ചത്. ഇത് അംഗീകരിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കൊയ്യം ജനാർദനൻ പത്രിക നൽകിയത്. ഗോവിന്ദന്റെ സ്ഥാനാർഥിത്വം അംഗീകരിക്കില്ലെന്ന് നേരത്തെ യൂത്ത് കോൺഗ്രസും പറഞ്ഞിരുന്നു

എംവി ഗോവിന്ദന്റെ ഭാര്യ പികെ ശ്യാമളയെ തളിപ്പറമ്പിൽ സ്ഥാനാർഥിയാക്കിയത് ചോദ്യം ചെയ്താണ് ടികെ ഗോവിന്ദൻ സിപിഎം വിട്ടത്. പിന്നാലെ തളിപ്പറമ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുകയായിരുന്നു. ഇതോടെയാണ് യുഡിഎഫ് സ്ഥാനാർഥിയെ നിർത്താതെ ഗോവിന്ദന് പിന്തുണ നൽകാൻ തീരുമാനിച്ചത്‌
 

See also  ഇന്ന് ഒറ്റയടിക്ക് വർധിച്ചത് 2400 രൂപ, പവന് 94,360 രൂപയായി

Related Articles

Back to top button