Kerala

വയനാട് പഞ്ചായത്ത് അംഗമായ ബിജെപി നേതാവിന് മർദനം; ഒപ്പമുണ്ടായിരുന്നയാൾക്ക് വെട്ടേറ്റു

വയനാട് നമ്പ്യാർകുന്നിൽ പഞ്ചായത്ത് അംഗത്തിന് മർദനമേറ്റു. നെന്മേനി പഞ്ചായത്ത് അംഗവും ബിജെപി പ്രാദേശിക നേതാവുമായ പ്രശാന്തിനാണ് മർദനമേറ്റത്. മരം വിൽപ്പനയുമായി ബന്ധപ്പെട്ട തർക്കം പറഞ്ഞു തീർക്കാനെത്തിയപ്പോഴാണ് സംഭവം

പ്രശാന്തിന് ഒപ്പമുണ്ടായിരുന്ന സുനിൽ എന്നയാൾക്ക് വെട്ടേറ്റു. മരം വിൽപ്പനയുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കെ പ്രശ്‌നപരിഹാരത്തിനായുള്ള ചർച്ചക്കാണ് പ്രശാന്തും സുനിലും എത്തിയത്. ചർച്ചക്കിടെ സംഘർഷമുണ്ടാകുകയായിരുന്നു

പ്രശാന്തിനെ മർദിക്കുകയും സുനിലിനെ വെട്ടുകയായിരുന്നു. സുനിലിന്റെ കൈയ്ക്കും തലയ്ക്കുമാണ് പരുക്ക്. തമിഴ്‌നാട് സ്വദേശികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം.
 

See also  കേരളത്തിൽ യുഡിഎഫ് തരംഗം; എൽഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിലും മുന്നേറ്റം: എന്‍ഡിഎക്ക് 6 സീറ്റുകളില്‍ ലീഡ്

Related Articles

Back to top button