National

ജമ്മു കാശ്മീരിൽ ആദ്യ ഘട്ട തെരഞ്ഞെടുപ്പിന്റെ പോളിംഗ് ആരംഭിച്ചു; കനത്ത സുരക്ഷ

ജമ്മു കാശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിംഗ് ആരംഭിച്ചു. 24 മണ്ഡലങ്ങളിലാണ് രാവിലെ വോട്ടെടുപ്പ് ആരംഭിച്ചത്. ജമ്മു മേഖലയിലെ 8 മണ്ഡലങ്ങളും കാശ്മീർ മേഖലയിലെ 16 മണ്ഡലങ്ങളുമാണ് പോളിംഗ് ബൂത്തിലെത്തുക. 219 സ്ഥാനാർഥികൾ ആദ്യ ഘട്ടത്തിൽ ജനവിധി തേടുന്നു

23 ലക്ഷം വോട്ടർമാർ പോളിംഗ് ബൂത്തിലെത്തും. ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വൈകുന്നേരം ആറ് മണി വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്.

ജമ്മു മേഖലയിലും കാശ്മീർ മേഖലയിലും കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ഓരോ ബൂത്തിലും വലിയ സുരക്ഷാ സന്നാഹങ്ങളും ഒരുക്കിയിട്ടുണ്ട്.

The post ജമ്മു കാശ്മീരിൽ ആദ്യ ഘട്ട തെരഞ്ഞെടുപ്പിന്റെ പോളിംഗ് ആരംഭിച്ചു; കനത്ത സുരക്ഷ appeared first on Metro Journal Online.

See also  പാക് ഡ്രോൺ കണ്ടെത്തിയ സംഭവം; എയർ ഇന്ത്യയും ഇൻഡിഗോയും ആറ് നഗരങ്ങളിലേക്കുള്ള സർവീസ് റദ്ദാക്കി

Related Articles

Back to top button