Kerala

എസ്‌ഡിപിഐ ഡീൽ കോൺഗ്രസിന്‍റെ നുണ; എൽഡിഎഫിന്‍റേത് വർഗീയ വിരുദ്ധ നിലപാട്; മുഖ്യമന്ത്രി പിണറായി വിജയൻ

ഡീൽ ആരോപണത്തിൽ വീണ്ടും പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം – എസ്‌ഡിപിഐ ഡീൽ ആരോപണം രാഷ്ട്രീയ നേട്ടത്തിനായി യുഡിഎഫ് ഉണ്ടാക്കിയ നുണയാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി തിരൂരിലെത്തിയപ്പോൾ നടത്തിയ വാർത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

വർഗീയതോട് വിരുദ്ധ നിലപാടാണ് എൽഡിഎഫ് സ്വീകരിച്ചത്. തുടർഭരണം ലഭിച്ചത് ഗിമ്മിക്ക് കൊണ്ടല്ല, തുടർഭരണം വന്നതിന് ശേഷം സംസ്ഥാനത്തെ എല്ലാ രംഗങ്ങളിലും പുരോഗതി കൈവരിച്ചിട്ടെന്നും തന്‍റെപെരുമാറ്റം ജനങ്ങൾ വിലയിരുത്തട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

പൊതുവിദ്യാഭ്യാസ രംഗത്തെ നവീകരണം, ആരോഗ്യ മേഖലയിലുണ്ടായ വികസനം, സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ വ്യാപനം, യുവാക്കളുടെ സ്വപ്നങ്ങൾക്കും നാടിന്‍റെ വളർച്ചയ്ക്കും അനുകൂലമായ സാഹചര്യം ഒരുക്കി, പ്രവാസികൾക്ക് സർക്കാർ ശക്തമായ പിന്തുണ നൽകി എന്നിവയാണ് സർക്കാരിന്‍റെ പ്രധാന നേട്ടങ്ങളെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

See also  ക്രിസ്മസിന് മലയാളിയുടെ റെക്കോർഡ് കുടി; രണ്ട് ദിവസങ്ങളിലായി വിറ്റത് 152.06 കോടിയുടെ മദ്യം

Related Articles

Back to top button