Kerala

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി ഒമ്പത് വര്‍ഷത്തിന് ശേഷം പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയ മാസങ്ങളോളം പീഡിപ്പിക്കുകയും പണം നല്‍കിയില്ലെങ്കില്‍ നഗ്ന ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതി ഒമ്പത് വര്‍ഷത്തിന് ശേഷം പോലീസിന്റെ പിടിയിലായി. കോഴിക്കോട് മുണ്ടക്കല്‍ രഹനാസ് വീട്ടില്‍ ദീപേഷ് മക്കട്ടില്‍(48) ആണ് പിടിയിലായത്.

ഗോവയില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി തിരിച്ച് നാട്ടിലേക്ക് വരുമ്പോഴായിരുന്നു പോലീസിന്റെ വലയിലായത്. പോലീസ് നിരീക്ഷണത്തിലായിരുന്ന പ്രതിയെ തന്ത്രപൂര്‍വമാണ് അറസ്റ്റ് ചെയ്തത്. ബലാത്സംഗ കേസാണ് പ്രതിക്ക് മേല്‍ ചുമത്തിയതെന്നും അറസ്്റ്റിന് ശേഷം റിമാന്‍ഡിലാക്കിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

2014-ലാണ് കേസിനാസ്പദമായ സംഭവം. വിവാഹ വാഗ്ദാനം നല്‍കി യുവതിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ട് പോയി ബലാത്സംഗം ചെയ്യുകയും ആറു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ യുവതിയുടെ നഗ്‌ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.വയനാട് വെള്ളമുണ്ട പോലീസ് റജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങി ഗോവയിലേക്ക് മുങ്ങിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി ഗോവയില്‍ ഒളിവില്‍ താമസിക്കുകയാണെന്ന് മനസിലാക്കിയിരുന്നു. പോലീസ് ഇയാളെ സ്ഥിരമായി നിരീക്ഷിക്കുകയായിരു്നനു. തിരികെ നാട്ടിലേക്ക് വരുന്നതിനിടയിലാണ് വെള്ളമുണ്ട പോലീസ് ഇയാളെ കോഴിക്കോട്ടു നിന്ന് പിടികൂടിയത്.

The post വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി ഒമ്പത് വര്‍ഷത്തിന് ശേഷം പിടിയില്‍ appeared first on Metro Journal Online.

See also  ആണ്‍സുഹൃത്ത്‌ മതം മാറാൻ നിർബന്ധിച്ചു, മർദിച്ചു; കോതമംഗലത്ത് ടിടിഐ വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ

Related Articles

Back to top button