Gulf

ദുബൈ പൊലിസിന്റെ ബിരുദദാന ചടങ്ങില്‍ ശൈഖ് ഹംദാന്‍ പങ്കെടുത്തു

ദുബൈ: ദുബൈ കിരീടാവകാശിയും ഉപപ്രധാമന്ത്രിയും പ്രതിരോധമന്ത്രിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ദുബൈ പൊലിസിന്റെ ബിരുദദാന ചടങ്ങില്‍ പങ്കെടുത്തു.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തിലുള്ള ദുബൈ പൊലിസ് അക്കാദമിയിലാണ് ബിരുദദാന ചടങ്ങ് നടന്നത്. 32ാമത് പുരുഷ കാഡറ്റുകളുടെയും അഞ്ചാമത് വനിതാ കാഡറ്റുകളുടെയും ബിരുദദാനമാണ് നടത്തിയത്. പുരുഷ വിഭാഗത്തില്‍ 62 പേരും വനിതാ വിഭാഗത്തില്‍ 17 പേരും ശൈഖ് ഹംദാനില്‍നിന്നും ബിരുദം സ്വീകരിച്ചു.

The post ദുബൈ പൊലിസിന്റെ ബിരുദദാന ചടങ്ങില്‍ ശൈഖ് ഹംദാന്‍ പങ്കെടുത്തു appeared first on Metro Journal Online.

See also  കപ്പൽ ആക്രമിച്ചതായി യുഎസ് സ്ഥിരീകരിച്ചു; യൂറോപ്യൻ യൂണിയന് മുന്നറിയിപ്പുമായി ഇറാൻ

Related Articles

Back to top button