Kerala

കേരളത്തിൽ പലയിടത്തും എസ്ഡിപിഐ പിന്തുണ എൽഡിഎഫിന്; മതേതര വോട്ടുകൾ യുഡിഎഫിന് കിട്ടും: സാദിഖലി ശിഹാബ് തങ്ങൾ

എൽഡിഎഫ്-എസ്ഡിപിഐ കൂട്ടുകെട്ടിൽ പ്രതികരണവുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. നേമത്ത് മാത്രമല്ല കേരളത്തിൽ പലയിടത്തും എസ്ഡിപിഐ പിന്തുണ എൽഡിഎഫിനാണ്. വേങ്ങരയിൽ മുൻ എസ്‌ഡിപിഐക്കാരൻ ആണ് മത്സരിക്കുന്നത്. മതേതര ജനാധിപത്യ വോട്ടുകൾ യുഡിഎഫിന് കിട്ടുമെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

കേരളത്തിൽ യുഡിഎഫിന് വലിയ വിജയം ഉണ്ടാകും. മലപ്പുറത്ത് 16 മണ്ഡലങ്ങളിലും യുഡിഎഫ് വിജയിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. വളരെ ആത്മവിശ്വാസത്തോടെയാണ് തിരഞ്ഞെടുപ്പിനെ കാണുന്നത്. താനൂരിൽ വളരെ എളുപ്പമായിരിക്കും വിജയം. ഇനി എല്ലാം കലങ്ങളിലും യുഡിഎഫ് ആയിരിക്കും ജയിക്കുകയെന്ന് അദേഹം പറഞ്ഞു.

See also  പാലക്കാട് ഇന്ന് നിശബ്ദ പ്രചാരണം; ജനം നാളെ പോളിംഗ് ബൂത്തിലേക്ക്, പ്രതീക്ഷയോടെ മൂന്ന് മുന്നണികളും

Related Articles

Back to top button