Kerala

യുവനടിയുടെ പീഡന പരാതി; സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റില്‍

സംവിധായകന്‍ രഞ്ജിത്ത് പീഡനക്കേസില്‍ അറസ്റ്റില്‍. യുവനടിയുടെ പീഡന പരാതിയിലാണ് പൊലീസ് നടപടി. രഞ്ജിത്ത് നിലവില്‍ തൊടുപുഴ പൊലീസിന്റെ കസ്റ്റഡിയിലാണ്. കൊച്ചി പൊലീസിന് ഉടന്‍ കൈമാറും.

എറണാകുളം സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് തൊടുപുഴ പൊലീസ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കി ഉള്‍പ്പെടെ പീഡിപ്പിച്ചുവെന്നാണ് പരാതി. ഇന്ന് രഞ്ജിത്ത് തൊടുപുഴയിലെത്തിയപ്പോള്‍ ഇടുക്കി എസ്പിയുടെ നിര്‍ദേശപ്രകാരം തൊടുപുഴ പൊലീസിന്റെ പ്രത്യേക സംഘം രഞ്ജിത്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. മുമ്പ് രണ്ട് പീഡനപരാതികള്‍ രഞ്ജിത്തിനെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നു. പൊലീസ് യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി.

നടി ഐസിസിക്ക് മുന്നിലുള്‍പ്പെടെ തനിക്ക് നേരിട്ട ദുരനുഭവം പറഞ്ഞിരുന്നുവെന്നാണ് വിവരം. തുടര്‍ന്ന് പൊലീസും നടിയുടെ മൊഴിയെടു. രഞ്ജിത്തിനെതിരെ കൂടുതല്‍ തെളിവുകള്‍ ലഭ്യമായതിനെ തുടര്‍ന്നാണ് പൊലീസ് അറസ്റ്റിലേക്ക് കടന്നത്. അറസ്റ്റിനായി വളരെ രഹസ്യമായ നീക്കമാണ് പൊലീസ് നടത്തിയത്.

രണ്ട് ദിവസം മുമ്പ് പൊലീസിന് ലഭിച്ച രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് നേരിട്ട് പരാതി ലഭിച്ചത്. ലൊക്കേഷനില്‍ വച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. എറണാകുളം നോര്‍ത്ത് വനിതാ പൊലീസ് സ്റ്റേഷനിലാണ് ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രഞ്ജിത്തിനെതിരെ വരുന്ന മൂന്നാമത്തെ ലൈംഗിക അതിക്രമ പരാതിയാണിത്.

See also  ജാർഖണ്ഡിലേക്ക് തിരിച്ചുവിട്; തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിൽ കയറി യുവാവിന്റെ പരാക്രമം

Related Articles

Back to top button