Kerala

അതിരുകടന്ന ആരാധന; മഞ്ജു വാര്യരെ ബലമായി ചുംബിച്ച് ആരാധിക

ഇന്ന് മിക്ക സംരംഭങ്ങളുടെയും ഉദ്ഘാടനങ്ങൾക്കെത്തുന്നത് സിനിമാ താരങ്ങളാണ്. പൊതുപരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ അവര്‍ക്ക് സുരക്ഷ ഒരുക്കുക സംഘാടകരെ സംബന്ധിച്ച് ഭാരിച്ച ഉത്തരവാദിത്തമാണ്. ചുറ്റും തടിച്ചുകൂടുന്നവരുടെ ആരാധകർ എങ്ങനെ പ്രതികരിക്കുമെന്നതിൽ യാതൊരു ധാരണ‍യും ഉണ്ടായിരിക്കില്ല.

അതുകൊണ്ടുതന്നെ പലപ്പോഴും പൊതുവേദികളിൽ അതിരുവിട്ട ആരാധന കാണാറുണ്ട്. ഇപ്പോഴിതാ, നടി മഞ്ജു വാര്യര്‍ക്കും ആരാധന കൊണ്ടുള്ള അതിരുവിട്ട പെരുമാറ്റം നേരിടേണ്ടിവന്നിരിക്കുകയാണ്. ഇതിന്‍റെ വീഡിയോ ഇതിനോടകം തന്നെ വൈറലായി.

മാര്‍ച്ച് 15 ന് പാലക്കാട്ട് ഒരു ജ്വല്ലറി ഉദ്ഘാടന വേദിയിലെത്തിയതായിരുന്നു മടി മഞ്ജു വാര്യർ. ജനങ്ങളുമായി മഞ്ജു വാര്യര്‍ക്ക് സാസാരിക്കാനായി പുറത്ത് ഒരു സ്റ്റേജ് ഒരുക്കിയിരുന്നു. ഇവിടെ നില്‍ക്കുമ്പോഴാണ് ഒരു ആരാധിക വേദിയിലേക്ക് കയറി വന്നത് മഞ്ജു വാര്യരെ ബലമായി ചുംബിച്ചത്. സുരക്ഷയ്ക്ക് ചുമതലയുള്ളവര്‍ അടക്കം ചുറ്റുമുള്ളവര്‍ ഒരു നിമിഷം അമ്പരന്ന് നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. പിന്നാലെ അവര്‍ വേദിയില്‍ നിന്ന് ആരാധികയെ മാറ്റുന്നതായി കാണാം.


See also  ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ തർക്കം; തൃശ്ശൂരിൽ മകൻ അച്ഛനെ കുത്തിക്കൊന്നു

Related Articles

Back to top button