World

വിവാഹത്തിനെന്ന പേരിൽ അമേരിക്കയിൽ എത്തിയ ഇന്ത്യൻ യുവതിയെ കാണാതായി

അമേരിക്കയിൽ ഇന്ത്യൻ യുവതിയെ കാണാതായി. വിവാഹത്തിനായി അമേരിക്കയിൽ എത്തിയ യുവതിയെയാണ് കാണാതായത്. ഈ മാസം 26ന് ആണ് സംഭവം. സിമ്രാൻ എന്ന 24കാരിയെയാണ് കാണാതായത്.

യുവതിയെ കണ്ടെത്താനായി അമേരിക്കൻ പോലീസ് അന്വേഷണം ആരംഭിച്ചു. യുഎസിലേക്ക് കടക്കാനായി വിവാഹം മറയാക്കിയതാണോയെന്നും പോലീസ് സംശയിക്കുന്നത്. ജൂൺ 20നാണ് യുവതി അമേരിക്കയിൽ എത്തിയത്.

കാംഡൻ കൗണ്ടിയിലെ ലിൻഡൻവോൾഡിൽ വെച്ചാണ് സിമ്രാനെ കാണാതായത്. യുവതിക്ക് യുഎസിൽ മറ്റ് പരിചയക്കാർ ഇല്ലെന്ന് പോലീസ് പറയുന്നു. പരിമിതമായി മാത്രമേ ഇംഗ്ലീഷ് സംസാരിക്കാൻ സാധിക്കൂ. യുവതിയുടെ ഇന്ത്യയിലെ ബന്ധുക്കളെ കുറിച്ചും വിവരമില്ലെന്നും യുഎസ് പോലീസ് അറിയിച്ചു

See also  ഗാസയിൽ ഇസ്രായേൽ ആക്രമണം; 110 പലസ്തീനികൾ കൊല്ലപ്പെട്ടു: വെടിനിർത്തൽ ചർച്ചകൾ വഴിമുട്ടി

Related Articles

Back to top button