Kerala

പീഡനാരോപണം: എസ് പിയെയും ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്യണമെന്ന് എം എം ഹസൻ

പരാതി നൽകാനെത്തിയ യുവതിയെ ഉന്നത പോലീസുദ്യോഗസ്ഥർ പീഡിപ്പിച്ചെന്ന വാർത്തയിൽ പ്രതികരിച്ച് യുഡിഎഫ് കൺവീനർ എംഎം ഹസൻ. വാർത്ത കേട്ടപ്പോൾ ഞെട്ടിപ്പോയി. എസ് പിയുടെ മുന്നിൽ പരാതി പറയാൻ വന്ന സ്ത്രീയെ മാറി മാറി പീഡിപ്പിച്ചെന്ന വാർത്ത ഗൗരവമായിട്ടാണ് കാണുന്നത്.

അടിയന്തരമായി എസ് പിയെയും ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്യണം. ഇവിടെങ്ങനെ സ്ത്രീ സുരക്ഷ നടപ്പാക്കാൻ കഴിയും. വളരെ ഗൗരവമായി പോലീസും സർക്കാരും ഈ വിഷയം കൈകാര്യം ച്യെയണം. അടിയന്തരമായി കേസെടുത്ത് കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നും ഹസൻ പറഞ്ഞു.

The post പീഡനാരോപണം: എസ് പിയെയും ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്യണമെന്ന് എം എം ഹസൻ appeared first on Metro Journal Online.

See also  സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്; പവന് ഇന്ന് 240 രൂപ കുറഞ്ഞു

Related Articles

Back to top button