Kerala

കോട്ടയത്ത് ദമ്പതികൾ വീട്ടിൽ മരിച്ച നിലയിൽ; ഭാര്യയെ കൊന്ന് ഭർത്താവ് ജീവനൊടുക്കിയെന്ന് സംശയം

കോട്ടയം പൊൻകുന്നത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ സ്വദേശികളായ സാജൻ, ഭാര്യ അനീഷ എന്നിവരാണ് മരിച്ചത്. വീടിനുള്ള ചോര വാർന്നൊഴുകിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഭാര്യയെ കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്‌തെന്ന് സംശയം. ഇരുവരും തമ്മിൽ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു.

വീട്ടിൽ പിഞ്ചുകുഞ്ഞ് മാത്രമാണ് ഇവർക്കൊപ്പമുണ്ടായിരുന്നത്. കുട്ടിക്ക് പ്രശ്‌നങ്ങളില്ല. ഈ അടുത്താണ് പൊൻകുന്നത്തെ വാടക വീട്ടിലേക്ക് താമസം മാറിയത്. ഇന്ന രാവിലെയാണ് നാട്ടുകാർ അറിയുന്നത്. കുട്ടിയുടെ കരച്ചിൽ കേട്ടാണ് ആളുകൾ എത്തിയത്. ഇത് പരിശോധിച്ചെത്തിയപ്പോഴാണ് വാതിൽ അടഞ്ഞ നിലയിൽ കണ്ടത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. 

മൂന്ന് വയസുള്ള കുട്ടി വാതിലിനരികിൽ കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. പോലീസെത്തി വാതിൽ കുത്തി തുറന്നാണ് അകത്ത് കയറിയത്. പോലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് വീട്ടിനുള്ളിൽ രക്തം വാർന്ന് മരിച്ച നിലയിൽ ദമ്പതികളെ കണ്ടെത്തിയത്.

See also  കോഴിക്കോട് വിദ്യാർഥിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു

Related Articles

Back to top button