Kerala

വി കുഞ്ഞികൃഷ്ണന്റെ പുസ്തകം ഏറ്റുവാങ്ങിയ എഴുത്തുകാരൻ വിഎസ് അനിൽ കുമാറിന്റെ വീടിന് മുന്നിൽ റീത്ത്

കണ്ണൂരിൽ എഴുത്തുകാരൻ വിഎസ് അനിൽ കുമാറിന്റെ വീടിന് മുന്നിൽ റീത്ത്. കണ്ണപുരത്തെ വീടിന് മുന്നിലാണ് ഇന്ന് രാവിലെ റീത്ത് കണ്ടത്. സിപിഎമ്മിൽ നിന്ന് പുറത്താക്കിയ വി കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിൽ പുസ്തകം ഏറ്റുവാങ്ങിയത് വിഎസ് അനിൽ കുമാറായിരുന്നു

പ്രൊഫ. എംഎൻ വിജയന്റെ മകനാണ് വിഎസ് അനിൽ കുമാർ. ഇന്ന് രാവിലെയാണ് വീടിന്റെ ഗേറ്റിനോട് ചേർന്ന് റീത്ത് കണ്ടത്. വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തതല്ലാതെ മറ്റൊരു വിരോധവും ആർക്കുമുണ്ടാകാൻ കാരണമില്ലെന്നാണ് വിഎസ് അനിൽകുമാർ പറയുന്നത്

പുസ്തക പ്രകാശന ചടങ്ങിനിടെ സിപിഎമ്മിനെ വിമർശിച്ച് അനിൽ കുമാർ സംസാരിച്ചിരുന്നു. അതിനാൽ തന്നെ സിപിഎം പ്രവർത്തകരാകാം റീത്ത് വെച്ചതിന് പിന്നിലെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
 

See also  ഗണേഷ് കുമാറിനെതിരെ നടപടി വേണമെന്ന് ഘടകകക്ഷികൾ; മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടേക്കും

Related Articles

Back to top button