Kerala

സ്‌കൂട്ടർ പാർക്ക് ചെയ്തതിനെ ചൊല്ലി തർക്കം; കിളിമാനൂരിൽ യുവതിയുടെ കൈപ്പത്തി അമ്മാവൻ വെട്ടിമാറ്റി

തിരുവനന്തപുരം കിളിമാനൂരിൽ യുവതിയുടെ കൈപ്പത്തി അമ്മാവൻ വെട്ടിമാറ്റിയതായി പരാതി. ഗുരുതരമായി പരുക്കേറ്റ സിന്ധുവിനെ(43) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ അമ്മാവൻ മണിക്കുട്ടനായി(60) പോലീസ് അന്വേഷണം ആരംഭിച്ചു

ഇന്ന് രാവിലെയാണ് സംഭവം. സിന്ധുവിന്റെ വലതുകൈ അറ്റ നിലയിലാണ്. സ്‌കൂട്ടർ പാർക്ക് ചെയ്തതിനെ ചൊല്ലി മണിക്കുട്ടനും സിന്ധുവും തമ്മിൽ വാക്കുതർക്കമുണ്ടാകുകയായിരുന്നു. പിന്നാലെ മണിക്കുട്ടൻ സിന്ധുവിന്റെ കൈയ്ക്ക് വെട്ടി പരുക്കേൽപ്പിച്ചു

അയൽവീട്ടിലേക്ക് ഓടിക്കയറിയ സിന്ധുവിനെ ബന്ധുക്കളും നാട്ടുകാരും ചേർന്നാണ് വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ഇവിടെ നിന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
 

See also  ശബരി റെയില്‍ പദ്ധതി; രണ്ട് ഘട്ടമായി നടപ്പാക്കും: മുഖ്യമന്ത്രി പിണറായി വിജയൻ

Related Articles

Back to top button