Kerala

ശ്വാസനാളത്തിൽ പാൽ കുടുങ്ങി ഒന്നര വയസുകാരി മരിച്ചു

പാലക്കാട്: ശ്വാസനാളത്തിൽ പാൽകുടുങ്ങി ഒന്നര വയസുകാരി മരിച്ചു. അസം സ്വദേശികളായ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ വച്ചായിരുന്നു സംഭവം.

ഫീഡിങ് റൂമിലിരുന്ന് കുഞ്ഞിന് പാലൂട്ടുന്നതിനിടെയാണ് ശ്വാസനാളത്തിൽ പാൽ കുടുങ്ങിയത്. അബോധാവസ്ഥയിലായ കുഞ്ഞിനെ ഉടൻ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

See also  നിമിഷപ്രിയയുടെ വധശിക്ഷ തടയാൻ സാധ്യമായതെല്ലാം ചെയ്യുന്നതായി കേന്ദ്രം; കോടതിയിൽ വിശദാംശങ്ങൾ നൽകും

Related Articles

Back to top button