Sports

‘ബൈ ബൈ റാസി’; അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കി റാസി വാൻഡർ ദസൻ

ജോഹന്നാസ്ബെർഗ്: ദക്ഷിണാഫ്രിക്കൻ താരം റാസി വാൻഡർ ദസൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. 35 കാരനായ താരം സോഷ‍്യൽ മീഡിയയിലൂടെയാണ് ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കുകയാണെന്ന കാര‍്യം അറിയിച്ചത്.

ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിന്‍റെ കരാറിൽ നിന്നും താരത്തെ ഒഴിവാക്കിയതിനു പിന്നാലെയാണ് ഈ തീരുമാനം. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി 18 ടെസ്റ്റ് മത്സരങ്ങളും 71 ഏകദിനവും 17 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട് റാസി വാൻ ഡർ ദസൻ.

തന്‍റെ ഭാര‍്യയ്ക്കും ആരാധകർക്കും നന്ദി അറിയിച്ചു കൊണ്ടായിരുന്നു താരത്തിന്‍റെ എക്സ് പോസ്റ്റ്. അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കിയെങ്കിലും ആഭ‍്യന്തര ക്രിക്കറ്റ് കളിക്കുമെന്ന് റാസി വാൻഡർ ദസൻ വ‍്യക്തമാക്കിയിട്ടുണ്ട്.


See also  ചാംപ‍്യൻസ് ട്രോഫി ഫൈനൽ: ഇന്ത്യക്ക് 252 റൺസ് വിജയലക്ഷ്യം

Related Articles

Back to top button