Kerala

നിങ്ങൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണമാണ്; എന്‍റെ പേരും ചിത്രവും കണ്ട് ചതിയിൽ വീഴരുത്: മുന്നറിയിപ്പുനൽകി അജു വർഗീസ്

തന്‍റെ പേരും ചിത്രവും ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ലോൺ പരസ്യങ്ങൾക്കെതിരേ പ്രതികരണവുമായി നടൻ അജു വർഗീസ്. ബാക്കിങ് സ്ഥാപനമെന്ന വ്യാജേന പ്രവർത്തിക്കുന്ന ഒരു ഗ്രൂപ്പ് തന്‍റെ അനുവാദമില്ലാതെയാണ് ചിത്രവും പേരും ഉപയോഗിച്ചതെന്നും തനിക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറയുന്നു. എഎം ട്രസ്റ്റ് ലോണ്‍ സര്‍വീസസ് എന്ന സ്ഥാപനത്തിനെതിരെയാണ് അജു രംഗത്തെത്തിയിരിക്കുന്നത്.

“മൂന്ന് ലക്ഷം രൂപവരെ കേരളത്തിൽ എവിടെയും നൽകുന്നു” എന്നാണ് പരസ്യത്തിൽ പറയുന്നത്. ഒരു ലക്ഷത്തിന് പ്രതിമാസം 3042 രൂപയാണ് തിരിച്ചടവെന്നും പരസ്യത്തിൽ പറയുന്നു.

“എന്‍റെ അനുമതി കൂടാതെ ഒരു അനധികൃത ബാങ്കിംഗ് സ്ഥാപനം എന്‍റെ പേരും ചിത്രവും അവരുടെ പരസ്യത്തിന് വേണ്ടി ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍ പെട്ടു. ഈ പദ്ധതിയുമായി എനിക്ക് ഒരു ബന്ധവും ഇല്ല. ഇത്തരത്തിലുള്ള വ്യാജ വാഗ്ദാനങ്ങളില്‍ വീണ് നിങ്ങള്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം നഷ്ടപ്പെടുത്തരുത്” എന്നാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചത്.

See also  തന്ത്രിയെ ജയിലിൽ ഇട്ടത് എന്തിനാണ്; എസ് ഐ ടിക്കെതിരെ വിമർശനവുമായി വിഡി സതീശൻ

Related Articles

Back to top button