Kerala

വിരമിച്ചിട്ടും ഔദ്യോഗിക മുദ്ര പതിപ്പിച്ച കാറില്‍ യാത്ര; ടോമിന്‍ തച്ചങ്കരിക്കെതിരെ അന്വേഷണത്തിന് നിര്‍ദേശം

സര്‍വ്വീസില്‍ നിന്നും വിരമിച്ച് മൂന്ന് വര്‍ഷം പിന്നിട്ടിട്ടും തന്റെ സ്വകാര്യ വാഹനത്തില്‍ ഔദ്യോഗിക പദവി സൂചിപ്പിക്കുന്ന നക്ഷത്രങ്ങള്‍ ഉപയോഗിച്ചതില്‍ മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്കെതിരെ അന്വേഷണത്തിന് നിര്‍ദേശം നല്‍കി ഡിജിപി. കോട്ടയം എസ്പിയോടാണ് ഡിജിപി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്.

പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തണമെന്നാണ് എസ്പിക്ക് നിര്‍ദേശം നല്‍കിയത്. ഒരു കേസുമായി ബന്ധപ്പെട്ട് കോട്ടയം വിജിലന്‍സ് കോടതിയില്‍ എത്തിയപ്പോഴായിരുന്നു തച്ചങ്കരിയുടെ കാറില്‍ നമ്പര്‍ പ്ലേറ്റിനോട് ചേര്‍ന്ന് ത്രീസ്റ്റാര്‍ ബോര്‍ഡ് ശ്രദ്ധയില്‍പ്പെട്ടത്.  ബോര്‍ഡ് തുണിവെച്ച് മറച്ച നിലയിലായിരുന്നു. മാറ്റിയപ്പോഴാണ് നക്ഷത്രങ്ങള്‍ തെളിഞ്ഞത്.

അതേസമയം ഡ്രൈവര്‍ക്ക് സംഭവിച്ച വീഴ്ചയാണെന്നും ത്രീസ്റ്റാര്‍ ബോര്‍ഡ് വെച്ച് യാത്ര ചെയ്തിട്ടില്ല എന്നും ബോര്‍ഡ് മറച്ച നിലയിലായിരുന്നു എന്നുമാണ് ടോമിന്‍ തച്ചങ്കരിയുടെ വിശദീകരണം. കേരള പൊലീസിൽ ഡിജിപി റാങ്കിലുണ്ടായിരുന്ന ടോമിൻ ജെ തച്ചങ്കരി മൂന്നു വർഷം മുമ്പാണ് സർവീസിൽ നിന്നും വിരമിച്ചത്.

See also  രാഷ്ട്രീയപാർട്ടികൾക്ക് ആശങ്ക വേണ്ട; BLOമാർക്ക് സമയപരിധി നിർബന്ധപൂർവ്വം അടിച്ചേൽപ്പിച്ചിട്ടില്ല: രത്തൻ യു.കേൽക്കർ

Related Articles

Back to top button